കൊച്ചി: കോവിഡ് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ആലുവ സര്‍ക്കാര്‍ കോവിഡ് ആശുപത്രിക്ക് ഐസിയു മോണിറ്ററുകളും വെന്റിലേറ്ററുകളും 500 ഡോസ് റെംഡിസിവിര്‍ മരുന്നും നല്കി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സീലിങ് ഫാനുകളും കോട്ടയം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേക്കാവശ്യമായ ഹൈഫ്ളോ നേസല്‍ ക്യാനുല ഉപകരണങ്ങള്‍, ഐസിയു മോണിറ്ററുകള്‍ വെന്റിലേറ്ററുകള്‍ എന്നിവയും കൈമാറി.
പാലക്കാട് സര്‍ക്കാര്‍ കോവിഡ് ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകള്‍, 1500 ഇന്സുലേഷന് പായ്ക്കുകള്‍ എന്നിവയടങ്ങിയ അവശ്യവസ്തുക്കളും വിഗാര്‍ഡ് നല്കി. കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. കോവിഡ് ദുരിതാശ്വാസമായി പൊതുജനങ്ങള്‍ക്ക് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് രാജ്യത്തുടനീളം നടത്തിവരുന്നുണ്ട്.
V Guard has also donated essential items including 1000 PPE kits and 1500 insulation packs to Palakkad Government Covid Hospital. V Guard officials said that they were pleased to be part of the government’s defense efforts in this Covid crisis. V Guard Industries has been carrying out a number of charitable activities for the public across the country as part of Covid relief.