ഫൊക്കാന ന്യൂ യോർക്ക് (3) റീജിണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു – ശ്രീകുമാർ ഉണ്ണിത്താൻ

Spread the love

ന്യൂ യോർക്ക്: ന്യൂ യോർക്ക് റീജിയൻ (3) കൂടിയ യോഗത്തിൽ റീജിയന്റെ ഭാരവാഹികൾ ആയി സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ ജീമോൻ വർഗീസ് , കോർഡിനേറ്റർ ഇട്ടൂപ് ദേവസ്സി എന്നിവരെ തെരഞ്ഞടുത്തതായി റീജിണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ അറിയിച്ചു. റീജിണൽ വൈസ് പ്രസിഡന്റ് ആയി മത്തായി ചാക്കോയെ ഫ്ലോറിഡയിൽ നടന്ന നാഷണൽ കൺവെൻഷനിൽ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റക്ക് സ്വികരണം നൽകുന്നതിനോടൊപ്പം റിജന്റെ പ്രവർത്തന ഉൽഘാടനവും നവംബർ 13 ഞയറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് കൗണ്ടി ഹോളി ഫാമിലി സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ നടത്തുവാൻ തീരുമാനിച്ചു.(5 Willow Tree Road , മോൺസീയ, NY )

ഹഡസൺ വാലി മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് മുതൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച മത്തായി ചാക്കോ ഫൊക്കാന കൺവെൻഷന്റെയും ജനറൽ കൺവീനർ ഉൾപ്പടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നല്ല ഒരു മജിഷ്യൻ കൂടിയാണ് അദ്ദേഹം. ഒരു മലയാളി ലയൺസ്‌ ക്ലബ്ബിന്റെ ഡിസ്ട്രിക് ഗവർണർ ആയി തെരഞ്ഞടുക്കുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം , ന്യൂ യോർക്ക് സ്റ്റേറ്റിന്റെ 3rd വൈസ് പ്രസിഡന്റ് ആയി ഇപ്പോഴും പ്രവർത്തിക്കുന്നു.

സെക്രട്ടറി ആയി തെരഞ്ഞുടുക്കപെട്ട ഷൈനി ഷാജൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ഉൾപ്പെടയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻപും ഫൊക്കാനയിൽ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഷൈനി നല്ല ഒരു ആങ്കർ കൂടിയാണ്.

ട്രഷർ ആയി തേഞ്ഞുടുക്കപ്പെട്ട ജീമോൻ വർഗീസ് ഫൊക്കാനയുടെ മാഗസിന്റെയും കൺവെൻഷന്റെ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഹഡസൺ വാലി മലയാളീ അസോസിയേഷന്റെ ആക്റ്റീവ് മെംബർ ആണ് . നല്ല ഒരു സഘടകൻ കൂടിയാണ് അദ്ദേഹം.

കോർഡിനേറ്റർ ആയി തെരഞ്ഞടുക്കപ്പെട്ട ഇട്ടൂപ് ദേവസ്സി വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ട്രഷർ കൂടിയാണ്. അസോസിയേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് അദ്ദേഹം കാത്തലിക് അസോസിയേഷന്റെയും വൈസ് മെൻ ക്ലബ്ബിന്റെയും പ്രധാന പ്രവർത്തകൻ കൂടിയാണ്

ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ ( 3 ) 2022 -2024 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകുവാൻ ക്രിയാന്മകമായ ചർച്ച നടത്തി. ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും ,പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും തീരുമാനിച്ചു . പുത്തൻ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാന്യൂ യോർക്ക് റീജിയൻ ജനങ്ങളിലെക്ക് എത്തുന്നത്.

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയൻ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുവജനതയ്ക്ക് പ്രാധിനിത്യം നൽികി മുന്നോട്ട് കൊണ്ടുപോകാനും അതോടൊപ്പം തന്നെ അമേരിക്കൻ രാഷ്ട്രീയത്തിൽ നമ്മുടെ യുവ തലമുറക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നൽകുവാനും തിരുമാനം ആയി.

ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ പ്രതിനിധി സമ്മേളനത്തിൽ ട്രസ്റ്റീ ബോർഡ്‌ ചെയർ സജിപോത്തൻ കമ്മിറ്റി മെമ്പേഴ്‌സ് ആയ ശ്രീകുമാർ ഉണ്ണിത്താൻ ,നിരീഷ് ഉമ്മൻ, അലക്സ് എബ്രഹാം, ട്രസ്റ്റീ ബോർഡ് മെമ്പർ പോൾ കറുകപ്പള്ളിൽ ,ഫൊക്കാനനാഷണൽ ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ , ഫൊക്കാന നേതാക്കളായ ടെറൻസൺ തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, ഷെവലിയാർ ജോർജ് പടിയത്ത്,അപ്പുകുട്ടൻ നായർ ,കെ . കെ . ജോൺസൻ രാജൻ ടി ജേക്കബ് , ജോൺ മാത്യു (ബോബി),കെ. ജി . ജനാർദ്ദനൻ , സജി മാറ്റമന , സുരേന്ദ്രൻ നായർ, ലീന ആലപ്പാട്ട് , ജയകുര്യൻ, ജോയിസ് മണവാളൻ , ഉഷ ചാക്കോ തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Author