കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച്ച ഉത്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ഉത്ഘാടന ചടങ്ങ്. ഡിസംബര്‍ 12ന് ആരംഭിച്ച് പതിനാല് വേദികളിലായി നടക്കുന്ന കൊച്ചി- മുസിരിസ് ബിനാലെ 2022, ഏപ്രില്‍ 10 വരെ നീണ്ടു നില്ക്കും.
ധന വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, വ്യവസായ- നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്, സാംസ്കാരിക- രജിസ്ട്രേഷന് – സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്, പൊതു മരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, റെവന്യൂ- ഹൗസിങ്ങ് വകുപ്പ് മന്ത്രി കെ.രാജന്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ കെ.ജെ മാക്സി, കെ.എന്‍ ഉണ്ണികൃഷ്ണന്, ടി.ജെ വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷന് പേട്രണ്‍
എം.എ യൂസഫലി, കൊച്ചി ബിനാലെ ഫൗണ്ടേഷന് ഉപദേശകനും മുന്‍ വിദ്യാഭ്യാസ – സാംസ്കാരിക മന്ത്രിയുമായ എം.എ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉത്ഘാടന ചടങ്ങിനെ തുടര്‍ന്ന് തെയ്യം അരങ്ങേറും.
ഇന്ത്യയില്‍ വേരുകളുള്ള സിംഗപ്പൂരുകാരി ഷുഭിഗി റാവുവാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍. ഫോര്‍ട്ട് കൊച്ചിയിലുള്ള ആസ്പിന്‍ വാളാണ് പ്രധാന വേദി. കബ്രാല്‍ യാര്‍ഡ് , പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് ഉള്‍പ്പടെ 14 വേദികളാണുള്ളത്. ബിനാലെ 2022ന്റെ ഭാഗമായി സ്റ്റുഡന്റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തുടങ്ങിയ പരിപാടികളും നടക്കും. ബിനാലെയുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
For more details Contact:
Rejeesh rehma : 8907575752
REP- accuratemedia