അതിനെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തിനു നാളെ തുടക്കം കുറിക്കുകയാണ്. മൂവായിരത്തോളം പേർ പങ്കെടുക്കുന്ന സംഗമത്തിൽ ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ ഭാഗഭാക്കാകും. വിദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപകർ, സ്റ്റാർട്ടപ്പ് മേഖലയിൽ മുൻനിരയിലുള്ളവർ, ഗവേഷകർ, മെൻ്റർമാർ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നപരിപാടി കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ അറിവുകളും ആശയങ്ങളും മുന്നോട്ടു പോകാൻ നിക്ഷേപങ്ങളുൾപ്പെടെയുള്ള സാധ്യതകളും സമ്മാനിക്കും.
കേരളത്തിൻ്റെ സാമ്പത്തികമായ വളർച്ചയ്ക്കും ജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിനും സ്റ്റാർട്ടപ്പ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കേണ്ടത് അനിവാര്യമാണ്. ആ ദിശയിൽ വലിയ സംഭാവനകൾ അർപ്പിക്കാൻ സാധിക്കുന്ന പരിപാടിയാണ് ഹഡിൽ. ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പു വരുത്തി ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ പരിപാടിയിൽ പങ്കാളികളാകുന്നവർ പരിശ്രമിക്കണം. നാടിൻ്റെ വളർച്ചയ്ക്കായി ആത്മവിശ്വാസത്തോടെ നമുക്കു മുന്നോട്ടു പോകാം.