ഖാദിഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പന മേള തിരുവല്ലയില്‍

Spread the love

പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി നിര്‍മ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വില്‍പ്പന മേള പിഎംഇജിപി എക്‌സ്‌പോ 2022 തിരുവല്ലയില്‍ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കും. 12 ദിവസത്തെ മേളയില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ പങ്കെടുക്കും.വിവിധ ഇനം ഖാദി വസ്ത്രങ്ങളുടെ വില്പന ഉണ്ടായിരിക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെണയും കേരള സര്‍വോദയ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് കെ.വി.ഐ.സി യുടെ https://www.kviconline.gov.in/pmegpeportal എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സംരംഭങ്ങള്‍ക്ക് ചെലവിനായി 35% വരെ കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും.

Author