കാനഡ എഡ്മിന്റണിൽ ഹാർമണി വേവ്സ് എന്ന സംഗീത മെലഡി ആൽബം പ്രകാശനം ചെയ്തു

Spread the love

കൊഴിഞ്ഞു പോയ വർഷങ്ങളിൽ കോവിഡിന്റെ ദുരന്തത്തിൽ പെട്ട് വലഞ്ഞിരുന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതെ , ഒരു ഒത്തു കൂടലുകളും നടത്താൻ പറ്റാതിരുന്ന കാലത്തെ അതിജീവിച്ചുകൊണ്ട് ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി.
ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ സമയം ഡിസംബർ മാസം. പശ്ചാത്യ സംസ്കാരത്തിൽ സാന്റാ യുടെ ജനനമായോ, സാന്റാ ഗിഫ്റ്റ്മായി വരുന്ന സമയമയുമൊക്കെ കാണുന്ന ക്രിസ്മസ് കാലഘട്ടം, ക്രിസ്തുവിൻറെ ജനനമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ എഡ്മൺടണിൽ നിന്നുള്ള ഒരു കൂട്ടം കലാകാരൻമാർ Harmony Waves എന്ന പേരിൽ ഒരു ക്രിസ്മസ് മെലഡിയുമായി കടന്നു വന്നിരിക്കുന്നു.

രാജാവിൻ സങ്കേതം, പൈതലാം യേശുവേ, യഹൂദിയായിലെ, രാത്രി രാത്രി രജത രാത്രി, അലകടലും തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ദശാബ്ദങ്ങളെ അതിജീവിച്ച് ഇന്നും പകരം വയ്ക്കാനില്ലാത്ത ഗാനങ്ങളായി നിലനിൽക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പാടിയിരിക്കുന്നത് യേശുദാസ്, ചിത്ര, സുജാത എന്നീ പ്രമുഖ ഗായകരാണെന്നും എല്ലാവർക്കും അറിയാം. എന്നാൽ ഇതിൽ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ആരാണ് ? ഇതിൽ തങ്ങളുടെ മാന്ത്രിക വിരലുകൾ ചലിച്ചിരിക്കുന്നത് ആരാണ് ? കാനഡ, എഡ്മണ്ട്നിനിൽ എത്തിയിരിക്കുന്ന Boban Davidson എന്ന അതുല്യ കലാകാരൻ.

ആ അതുല്യ കലാകാരൻ orchestration & Programming നിർവഹിക്കുന്ന, Harmony Waves, Edmonton എന്ന ഈ പുതിയ ടീമിന്റെ Christmas Melody പുറത്തിറക്കി. ഈ കലാകാരന്മാർ എല്ലാവര്ക്കും ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ അറിയിക്കുന്നതിനോടൊപ്പം , എല്ലാവരുടെയും പ്രോത്സാഹനങ്ങളും ആഗ്രഹിക്കുന്നു.

ഹാർമണി വേവ്സ് എന്ന സംഗീത മെലഡി കാണുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author