സെവന്‍ത് സെന്‍സ് കൂട്ടായ്മ അമേരിക്കയില്‍; ചിത്രപ്രദര്‍ശനം ജനുവരി ഒന്നു മുതല്‍

Spread the love

ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു.

ജനുവരി ഒന്നിന് ന്യൂയോര്‍ക്കില്‍ തുടങ്ങി ന്യൂജേഴ്സി, സാന്‍ ഫാന്‍സിസ്‌ക്കൊ എന്നിവിടങ്ങളില്‍ പിന്നിട്ട് മെയ് 17 കാലിഫോര്‍ണിയയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രദര്‍ശന-വില്‍പന പര്യടനം. അമേരിക്കയിലുള്ള കലാകാരന്മാരെ കൊച്ചി മൂസ്റിസ് ബിനാലയിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം കൂടി പര്യടനത്തിനുണ്ടെന്ന് ഫ്രാന്‍സിസ് കോടേങ്കണ്ടത്ത് അറിയിച്ചു.

ഫാ.ബിജു മഠത്തികുന്നേല്‍, ശ്രീകാന്ത് നെട്ടൂര്‍, ബിജി ഭാസ്‌കര്‍, എബി എടശേരി, ഡോ.അരുണ്‍ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാടും, ഷെര്‍ജി ജോസഫ് പാലിശേരി എന്നിവരാണ് ഫ്രാന്‍സിസ് കോടേങ്കണ്ടത്തിന് പുറമെ അമേരിക്കന്‍ പര്യടനത്തിനെത്തുന്നത്.

മുപ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയില്‍ കലാപഠനം ഐച്ഛിക വിഷയമായ പഠന കേന്ദ്രങ്ങളുടേയും, സര്‍വകലാശാലകളുടെയും ആര്‍ട്ട് ഗാലറികളുടെയും സഹകരണത്തോടെയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -919895774480.

Author