തൃശൂർ: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇസാഫ് ഫൗണ്ടേഷൻ നടത്തിവരുന്ന ബാലജ്യോതി ക്ലബ്ബ് സെൻട്രൽ സോണിലെ കുട്ടികൾക്കായി കളിമുറ്റം എന്ന പേരിൽ വീഡിയോ ചിത്രീകരണം, കഥാ നിർമ്മാണം എന്നിവയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം തൃശ്ശൂർ ജുവനെൽ ജസ്റ്റിസ്
ബോർഡ് മെമ്പർ ഡോ. കെ ജി വിശ്വനാഥൻ നിർവ്വഹിച്ചു. ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ മാനേജർ ഉല്ലാസ് പി സ്കറിയ, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ക്രിസ്തുദാസ് കെ വി, ഇസാഫ് ബാങ്ക് സസ്റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേൽ, സിഎസ്ആർ ഹെഡ് മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.
Report : Ajith V Raveendran