ഗുജറാത്ത് വംശഹത്യ; സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നവരെ പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല

Spread the love

ഗുജറാത്ത് വംശഹത്യയുടെ സത്യാവസ്ഥ ആരുപുറത്ത് കൊണ്ടുവന്നാലും അവരെ പിന്തുണയ്ക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പങ്ക് സംശയാതീതമായി ജനത്തിന് ബോധ്യമായി. സത്യം എത്ര മൂടിവെച്ചാലും അത്

പുറത്ത് വരും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയോടും യോജിക്കാനാവില്ല. പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യ അനുവദിക്കുന്ന നാടാണ് ഭാരതം. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഏത് വെല്ലുവിളിയേയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും രാജ്യത്തെ വര്‍ഗീയ ഭരണത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഭവനില്‍ മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തി. കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജിഎസ് ബാബു,കോണ്‍ഗ്രസ് നേതാക്കളായ വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്,പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്,കെ.മോഹന്‍കുമാര്‍,എംഎ വാഹിദ്,ഷിബാബുദ്ദീന്‍ കാര്യത്ത്,ആറ്റിപ്ര അനില്‍,വിഎസ് ഹരീന്ദ്രനാഥ്,വീണ എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author