യൂട്യൂബ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നീല്‍ മോഹനു നിയമനം

Spread the love

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കൻ വംശജനായ നീല്‍ മോഹന്‍ (47) യൂട്യൂബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫെബ്രുവരി 17 ന് ചുമതല ഏൽക്കും . നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ് നീല്‍.

ഇതോടെ യൂട്യൂബിന്റെയും മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെയും തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ ഇരിപ്പുറപ്പിച്ചു. സുന്ദര്‍ പിച്ചായിയാണ് ആല്‍ഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Picture2

വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ദശാബ്ദക്കാലത്തോളം നയിച്ച സൂസന്‍ വോസിക്കി (54 )സിഇഒ സ്ഥാനത്തു നിന്ന് വിരമികുന്ന ഒഴിവിലേക്കാണ് .നീല്‍ മോഹന്റെ നിയമനം

.സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ നീല്‍ മോഹന്‍ 2008 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. യൂട്യൂബ് ഷോര്‍ട്‌സ്, യൂട്യൂബ് മ്യൂസിക് തുടങ്ങിയവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. മൈക്രോസോഫ്റ്റിലും പ്രവര്‍ത്തിച്ച് പരിചയമുണ്ട്.

ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, സ്ട്രമിംഗ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് എന്നിവയുമായി യൂട്യൂബ് കടുത്ത മല്‍സരത്തില്‍ നില്‍ക്കവെയാണ് നേതൃമാറ്റം ഉണ്ടാകുന്നത്. 54 കാരിയായ സൂസന്‍ വോസിക്കി ഗൂഗിളിന്റെ ആദ്യ ജീവനക്കാരില്‍ ഒരാളാണ്. ഗൂഗിളില്‍ ആഡ് പ്രൊഡക്റ്റ്‌സിന്റെ വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് 2014 ല്‍ യൂട്യൂബ് സിഇഒയായി നിയമിക്കപ്പെടുന്നത്.

“നന്ദി, സൂസൻ വോജിക്കി. വർഷങ്ങളായി നിങ്ങളോടൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനികുന്നു . നിങ്ങൾ യു ട്യൂബിനെ ഒരു അസാധാരണ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു . പ്രധാനപ്പെട്ട ഈ ദൗത്യം തുടരുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഭാവിയിൽ യു ട്യൂബിന്റെ വളർച്ചക്കായി കഴിവിന്റെ പരമാവധി പരിശ്ര മിക്കും .”ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മോഹൻ ട്വീറ്റ് ചെയ്തു

Author