സെന്റ്. ആന്നീസ് സി ജി എച്ച് എസ് സ്കൂളിൽ ജാഗ്രത പദ്ധതിയുമായി ലയൺസ്‌ ക്ലബ്

Spread the love

തൃശൂർ: മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടെ ലയൺസ്‌ ക്ലബ്‌ നേതൃത്വം നൽകുന്ന വിദ്യാർത്ഥി ജാഗ്രത പദ്ധതിയുടെ ഭാഗമായി സെന്റ്. ആന്നീസ് സി ജി എച്ച് എസ് സ്കൂളിൽ പരാതിപരിഹാര ബോക്സ് സ്ഥാപിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ബേബിക്ക് തൃശൂർ ജില്ലാ സബ്. ജഡ്ജി മഞ്ജിത് ടി ബോക്സ് കൈമാറി. ലയൺസ്‌ ക്ലബ് വൈസ് പ്രസിഡന്റ് ജോയ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പൊതുനിയമങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കണമെന്നു സബ്. ജഡ്ജി മഞ്ജിത് ടി പറഞ്ഞു. “വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ലയൺസ്‌ ക്ലബ് തുടങ്ങിയ ഈ ഉദ്യമം പ്രശംസനീയമാണ്. പൊതുസമൂഹത്തെ മുഴുവൻ ബാധിക്കുന്ന,

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം പോലുള്ള മാരക വിപത്തുകളെ തടയിടാൻ ഇത്തരത്തിലുള്ള സദസ്സുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പൊതുമധ്യത്തിൽ പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള കുട്ടികളുടെ പേടി ഇതുവഴി ഒഴിവാകും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് ക്രിയാത്‌മക പരിഹാരം ലക്ഷ്യമിട്ട് ലയൺസ്‌ ക്ലബ്ബ് ആരംഭിച്ച പദ്ധതി തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാലയങ്ങളിലാണ് നടപ്പിലാക്കുന്നത്. ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, സെക്രട്ടറി പി ഡി തോമസ്, ട്രഷറർ റോജൻ പെല്ലിശ്ശേരി, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി സുരേഷ് കരുൺ, ഏരിയ ലീഡർ ബൈജു എ എസ്, റീജിയണൽ ചെയർപേഴ്സൺ ഉദയകുമാർ, സോണൽ ചെയർപേഴ്സൺ കെ എസ് സുധീരൻ, ക്ലബ് ഭാരവാഹികളായ ഷാജു കുണ്ടോളി, ടി ജി വാസൻ എന്നിവർ സംസാരിച്ചു.

Report :  Ajith V Raveendran

Author