കേരള സാഹിത്യ അക്കാദമി സംസ്ഥാനമൊട്ടാകെയുള്ള യുവ എഴുത്തുകാര്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന കവിതാശില്പശാല ഏപ്രില്‍ 1 മുതല്‍ 3 വരെ തിരുവനന്തപുരം അരുവിപ്പുറം മഠത്തില്‍ നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.പി. അബൂബക്കര്‍, കെ. ആന്‍സലന്‍ എംഎല്‍എ, പി.കെ. രാജ്മോഹന്‍, പി.കെ. മിനി എന്നിവര്‍ സംസാരിക്കും. പി.പി. രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, അനിതാ തമ്പി, പി. രാമന്‍, ഡോ. പി.കെ. രാജശേഖരന്‍, മനോജ് കുറൂര്‍, അന്‍വര്‍ അലി, കെ.വി. സജയ്, വി.എസ്. ബിന്ദു, ഡോ. ഡി. അനില്‍കുമാര്‍, ഡോ. എം.എ. സിദ്ദിഖ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഏപ്രില്‍ മൂന്നിന് സുനില്‍ പി. ഇളയിടം സമാപനപ്രഭാഷണം നടത്തും.