ഒക്ലഹോമ :മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ 2021-ൽ ചന്ദ്ര ക്രറ്റ്സിംഗർ(24) കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ ഒക്ലഹോമ സിറ്റിയിലെ കോളെർട്ട് ബോയ്ഡിനെ ജൂറി ശിക്ഷിച്ചു.
ഇത്തരം സാഹചര്യങ്ങൾ തടയാനാകുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഈ കേസ് നൽകുന്നതെന്നും ജില്ലാ അറ്റോർണി ഓഫീസ് പറയുന്നു.
ഒരു ഫസ്റ്റ് ഡിഗ്രി നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കോളെർട്ട് ബോയ്ഡ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.പ്രതി 47 വർഷം തടവ് അനുഭവിക്കേണ്ടിവരും.രണ്ട് വർഷം മുമ്പ് മക്ലെയിൻ കൗണ്ടിയിൽ ക്രിസ്മസിന് രണ്ട് ദിവസം മുൻപായിരുന്നു സംഭവം
ബോയ്ഡ് ഒരു എസ്യുവി പിന്നിലേക്ക് ഓടിച്ചു കേബിൾ തടസ്സത്തിലൂടെ എതിരെ വരുന്ന വാഹനത്തിനു ഇടിക്കുകയും ചെയ്യുമ്പോൾ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നുവന്നു ജൂറി കണ്ടെത്തി .കൊലപ്പെട്ട ചന്ദ്ര ക്രറ്റ്സിംഗർ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുമ്പോൾ കോളെർട്ട് ബോയ്ഡിന്റെ കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ ക്രൂസിംഗർ മരിച്ചു, സഹോദരിമാർ രക്ഷപ്പെട്ടു.
അപകടസമയത്ത് ബോയ്ഡ് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നതിന് ജില്ലാ അറ്റോർണി തെളിവുകൾ ഹാജരാക്കി. ഇത്തരം കേസുകൾ സംഭവിക്കുന്നത് നിർഭാഗ്യകരമാണ്, കാരണം അവ തടയാമായിരുന്നു. ഒക്ടോബർ ആദ്യവാരം ശിക്ഷാവിധി ഔദ്യോഗികമായി പരിഗണിക്കും.