ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 ന് : രാജു പൊന്നോലിൽ

Spread the love

ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23-ാമത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലേക്ക് ലാന്റ് എബനേസർ ഐ.പി.സി യിൽ വെച്ച് (5935 Strickland Ave, Lakeland, FL 33812 ) നടത്തപ്പെടും.

സുപ്രസിദ്ധ ഉണർവ് പ്രഭാഷകനും പ്രസംഗികനുമായ റവ. ഡോ.വില്യം ലീ മുഖ്യ പ്രഭാഷണം നടത്തും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. പ്രെയ്സ് ആന്റ് വർഷിപ്പിന് റീജിയൻ ക്വയർ നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ പൊതുയോഗം ആരംഭിക്കും.

ലേഡീസ് മിനിസ്ട്രീസ് സമ്മേളനം ശനിയാഴ്ച രാവിലെ 10 ന് ലേക്ക് ലാന്റ് എബനേസർ ഐ.പി.സിയിൽ വെച്ച് ഉണ്ടായിരിക്കും. സിസ്റ്റർ ഷീബാ ചാൾസ് ചാണ്ടി മുഖ്യ പ്രസംഗികയായിരിക്കും. സഹോദരിമാരായ ബീന മത്തായി, സാലി ഏബ്രഹാം, ബെറ്റ്സി വർഗീസ് തുടങ്ങിയവർ സിസ്റ്റേഴ്സ് മീറ്റിംഗിന് നേതൃത്വം നൽകും .

ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഐ.പി.സി ഫ്ളോറിഡ സഭയിൽ (4525 Clubhouse Rd Lakeland, FL 33812) നടത്തപ്പെടുന്ന പി.വൈ.പി.എ – സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ റവ. ഡോ. വില്യം ലീ പ്രഭാഷണം നടത്തും. ഭാരവാഹികളായ സിബി എബ്രഹം, ഷോൺ കുരുവിള, സാം ജോസഫ്, റിജോ രാജു , ജെയ്സിൽ ജേക്കബ് എന്നിവർ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത സഭാ ആരാധനയും, റീജിയനിലെ സീനിയർ ശുശ്രൂഷകന്മാരുടെ ചുമതലയിൽ തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പാസ്റ്റർ ഫിനോയി ജോൺസൺ ആരാധനയിൽ മുഖ്യ സന്ദേശം നൽകും . ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും.

പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരാണ് റീജിയൻ എക്സിക്യൂട്ടീവ് ഭാരവാഹികൾ . ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. ജോയി എബ്രഹാം, ജിം ജോൺ മരത്തിനാൽ, മീഡിയ കോർഡിനേറ്റർ രാജു പൊന്നോലിൽ തുടങ്ങിയവർ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത: രാജു പൊന്നോലിൽ

Author

Leave a Reply

Your email address will not be published. Required fields are marked *