ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് പബ്ലിസിറ്റി കമ്മറ്റി രൂപീകരിച്ചു, സൈമൺ വാളാച്ചേരിയിൽ – ചെയർമാൻ, മൊയ്‌തീൻ പുത്തൻചിറ – കൺവീനർ

Spread the love

മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മറ്റി രൂപീകരിച്ചു.

നേർകാഴ്ച പത്രം & ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും , മലയാളം ഡെയിലി ന്യൂസ് ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ പബ്ലിസിറ്റി കൺവീനറുമായാണ് കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് – ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ – പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ – വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ – ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *