പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ രാധ ” വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ” 6 മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം” 6.30 നും സൂപ്പർ ഹിറ്റ് കുടുംബപരമ്പര “സാന്ത്വനം ” രാത്രി 7 മണിക്കും തുടർന്ന് അമ്മയോടുള്ള തീവ്രസ്നേഹവുമായി ” അമ്മ അറിയാതെ” 7.30 നും സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ” കുടുംബവിളക്ക് ” 8 മണിക്കും കുടുംബപരമ്പര “പാടാത്ത പൈങ്കിളി” 8.30 നും അപൂർവ്വഅനുരാഗവുമായി ” മൗനരാഗം ” 9 മണിക്കും പെൺകരുത്തിന്റെ പ്രതീകമായ ” കൂടെവിടെ ” 9.30 നും സഹോദരസ്നേഹത്തിന്റെ കഥയുമായി “സീതാകല്യാണം ” 10 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം