കേരളോത്സവം ആരംഭിച്ചു

Spread the love

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇത്തിക്കര ബ്ലോക്ക്തല കേരളോത്സവം ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശാന്തിനി, തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവംബര്‍ 11ന് വൈകിട്ട് നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സമ്മാനദാനം നടത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *