ഹൂസ്റ്റൺ: 1981 ൽ നാല് വൈദികരും നാമമാത്രമായ വിശ്വാസികളും ചേർന്ന് ആരംഭം കുറിച്ച ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐ സി ഇ സി എച്ച്) പ്രസ്ഥാനം നമ്രശിരസ്കരായി നന്ദി പ്രകാശിപ്പിച്ചു സ്തോത്രാർപ്പണം നടത്തി.
സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയിൽ 2021 ജൂൺ 27 നു ഞായറാഴ്ച വൈകുന്നേരം 5.30 നു ആരംഭം കുറിച്ച ചടങ്ങു ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഉത്‌ഘാടനം ചെയ്തു, 18 ദേവാലയങ്ങളിലെ 30 ൽ പരം വൈദികരും 3500 ൽ പരം കുടുംബാംഗങ്ങളും സംയുക്തമായി നടത്തുന്ന വിവിധ പരിപാടികളിൽ 40 പദ്ധതികൾ ഉത്‌ഘാടനം ചെയ്തത് ഫോട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു ആയിരുന്നു. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ
(മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവൻ , റവ. ഫാ. ഡോ .സി.ഓ വർഗീസ്സ് എന്നിവർ ആശംസകൾ അറിയിച്ചു.
ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി പ്രൊഫസർ റവ.ഫാ.ഡോ.എം.പി.ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. അതോടൊപ്പം തന്നെ അച്ചന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ഗായകസംഘത്തിന്റെ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. ഭക്തിസാന്ദ്രമായ പ്രാർത്ഥനാഗീതം ആലപിച്ചത് സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമിനിക്കൽ ഗായകസംഘമായിരുന്നു.
ഹൂസ്റ്റൺ പ്രദേശത്തെ സീനിയർ വൈദികരായ 20 വൈദികരെ തദവസരത്തിൽ അവരുടെ ആത്മീയ നേതൃത്വത്തെ അനുസ്മരിച്ചു കൊണ്ട് പ്രശംസാപത്രം നൽകി അനുമോദിച്ചു
പ്രസിഡണ്ട് ഫാ.ഐസക്ക് .ബി.പ്രകാശ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ബിന്നി ഫിലിപ്പ് നേതൃത്വം നൽകി. വെരി റവ. ഫാ. പ്രസാദ് കുരുവിള കോറെപ്പിസ്കോപ്പ പ്രാരംഭ പ്രാർത്ഥന നടത്തി.ഐസിഇസിഎച്ചിന്റെ ചരിത്ര വിശദീകരണം വൈസ് പ്രസിഡണ്ട് ഫാ. ജോൺസൻ പുഞ്ചക്കോണം നിർവഹിച്ചു. 40 പദ്ധതികളുടെ വിശദീകരണം പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, നടപ്പിലാക്കിയ 13 പദ്ധതികളുടെ വിശദീകരണം വോളന്റീയർ ക്യാപ്റ്റൻ ഡോ.അന്ന.കെ. ഫിലിപ്പും നിർവഹിച്ചു.

സീനിയർ വൈദികർക്ക് നൽകിയ ആദരവിന് ജോൺസൻ വർഗീസ്, നൈനാൻ വെട്ടിനാൽ എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പ്രകാശിപ്പിച്ചു.
നാല്പതാം വർഷ പരിപാടികളും പദ്ധതികളും മലയാളി സമൂഹത്തിന് കൂടുതൽ നന്മ പകരട്ടെ എന്ന് പ്രാർത്ഥിച്ച് സമ്മേളനം അവസാനിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി