യുവ തലമുറയ്ക്കു പുതിയ ഉണർവേകി കേരള കലോത്സവം : അനിൽ ആറന്മുള

Spread the love

ചിക്കാഗോ: അതിതീവ്രമായിരുന്ന കോവിഡ്  മഹാമാരിയിൽ നിന്നും കലാരംഗം ഉയിർത്തെഴുനേൽക്കുന്നതിന്റെ  ശം ഖൊലിയാണ് കേരള കലോത്സവം 21. കേരളത്തിൽ അരങ്ങേറിയിരുന്ന യൂത്തുഫെസ്റ്റിവൽപോലെ ഒരുപക്ഷെ അതിനേക്കാൾ ഒരുപടി മികച്ച
രീതിയിൽ ഈ യുവജനോത്സവം സംഘടിപ്പിക്കുന്നത് NSS ഓഫ് ചിക്കാഗോ ആണ്.
കലാരംഗത്തെ മികച്ച പ്രതിഭകൾ സംഘാടകരായും വിധികർക്കളായും എത്തുന്നു എന്നത്
കേരളകലോത്സവത്തിന്റെ ശോഭ കൂട്ടുന്നു.  സംഗീത സംവിധായകൻ ഗോപീസുന്ദർ,
ഗായകരായ സുധീപ് കുമാർ, വിവേകാനന്ദ്, വാദ്യ കലാകാരൻ വരുൺ സുനിൽ
തുടങ്ങിയവരാണ് ജഡ്ജിങ് പാനലിൽ ഉള്ളത്. പ്രമുഖ നടൻ വിജയ് ബാബു, നടി ഭാവന എന്നിവർ പരിപാടിയുടെ അഭ്യുദയകാംഷികൾ ആയി ഒപ്പമുണ്ട്.

അമേരിക്ക-കാനഡ ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള നാലു വയസിനും
പതിനെട്ടുവയസ്സിനും ഇടയിലുള്ള കുട്ടി കൾക്കുവേണ്ടിയാണ് മത്സരങ്ങൾ
സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ (4 – 8 ),  ജൂനിയർ (9-13) സീനിയർ (14-18) എന്നീ വിഭാഗങ്ങൾ പ്രായ പരിധി അനുസരിച്ച ആയിരിക്കും മത്സരങ്ങൾ. എല്ലാ വിഭാഗത്തിൽ നിന്നും കലാ തിലകം, കലാ പ്രതിഭ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളനടനം ഉൾപ്പടെ 56 ൽ അധികം ഇനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരമുണ്ട്.

വെർച്യുൽ പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ആയി നടക്കുന്ന മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന രെജിസ്ട്രേഷൻ നമ്പറിനൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടിയുടെ വിഡിയോയും keralakalolsavam.us എന്ന
സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ്ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 2021 ആണ്.

മത്സരങ്ങളുടെ  സംഘാടകരായി പ്രവർത്തിക്കുന്നത് ചിക്കാഗോയിലെ പല വേദികളിലും
വിസ്മയം തീർത്തിട്ടുള്ള ചെണ്ട വാദ്യ കലാകാരനും സോഫ്റ്റ് വെയർ എൻജിനീയറുമായ  ശ്യാം എരമല്ലൂർ, സൈക്കോളജിസ്റ്റും മൈ കർമ്മ എന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകയുമായ ദേവി ജയൻ, അന്താരാഷ്ട്ര വേദികളിലും സൂര്യാ ഫെസ്റ്റിവൽ പോലുള്ള വേദികളിലും  നിരവധി തവണ നിറഞ്ഞാടിയിട്ടുള്ള
പ്രശസ്ത മോഹിനിയാട്ടം കലാകാരിയും കൊറിയോഗ്രാഫറുമായ  ശ്രീവിദ്യ വിജയൻ എന്നിവരാണ്.
പ്രശസ്ത സിനിമാ സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാട് കോർഡിനേറ്റർ ആണ്.
യോഗേഷ് വിജയൻറെ നേതൃത്വത്തിൽ യോക്കോ സർവീസസ് ആണ് ഈ മെഗാഇവന്റിന് വെബ്
സൗകര്യമൊരുക്കുന്നത്. ടോക്കിങ് ചോക്സ്, ഡോ. രാമദാസ് പിള്ള, ഡോ. ശ്രീകുമാർ മാടശ്ശേരി എന്നിവർ
പരിപാടിയുടെ സ്പോൺസർമാരാണ്

സ്മിത മേനോൻ (ന്യൂയോർക്), സോനാ നായർ (മിനിയപോളിസ്),   ദേവിക നായർ (ന്യൂജേഴ്‌സി)  അഞ്ജലി ജയറാം(ഫിലാഡൽഫിയ), റുബീന സുധർമൻ (ന്യൂ ജേഴ്‌സി), ഗീത നായർ(ഇന്ത്യാനാ), ആതിര സുരേഷ് (ലോസാൻജലസ്) , ലക്ഷ്മി നായർ (അറ്റ്‌ലാൻറ്റാ) ദേവിക രാജേഷ് (ഡിട്രോയിറ്റ്),അർച്ചന തമ്പി (വാഷിംഗ്‌ടൺ ഡി സി),  മിനി നായർ (കാനഡ), കാമ്യ പിള്ള (സാൻ ഹോസെ),   ആതിര നായർ (നോർത് കരോലിന) എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവന്റ് ചെയേർസ് ആയി പ്രവർത്തിക്കുന്നു. മത്സരത്തിന്റെ പൂർണ വിവരങ്ങളും നിബന്ധനകളും
keralakalolsavam.usഎന്ന വെബ് സൈറ്റിൽ ലഭിക്കും.

em

Author

Leave a Reply

Your email address will not be published. Required fields are marked *