കൊല്ലം- കോവിഡ് 774, രോഗമുക്തി 1177

Spread the love

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 12) 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1177 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 768 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 171 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍18,  കരുനാഗപ്പള്ളി12 പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ 10 വീതവുമാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ നെടുമ്പന35, മൈനാഗപ്പള്ളി34,  ശാസ്താംകോട്ട27, മയ്യനാട്26, തൊടിയൂര്‍25, ചാത്തന്നൂര്‍20, ചവറ19, കരവാളൂര്‍18, പട്ടാഴി17,  പത്തനാപുരം16, പെരിനാട്15, തൃക്കോവില്‍വട്ടം, മൈലം, തേവലക്കര മേഖലകളില്‍  13 വീതം, കല്ലുവാതുക്കല്‍12, ഓച്ചിറ, വെളിയം, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും ആദിച്ചനല്ലൂര്‍, ചിറക്കര, നിലമേല്‍, മേലില ഭാഗങ്ങളില്‍ 10 വീതവും ആലപ്പാട്, ഉമ്മന്നൂര്‍, ക്ലാപ്പന പ്രദേശങ്ങളില്‍ ഒന്‍പതു വീതവും പന്മനഎട്ട്, ഇട്ടിവ, കരീപ്ര, കുലശേഖരപുരം, ചടയമംഗലം, ചിതറ, പോരുവഴി എന്നിവിടങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, കുളക്കട, തൃക്കരുവ, ശൂരനാട് സൗത്ത് മേഖലകളില്‍ ആറു വീതവും വിളക്കുടി, കൊറ്റങ്കര, ഏരൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും കുണ്ടറ, കുളത്തൂപ്പുഴ, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ നാലു വീതവും പൂതക്കുളം, പൂയപ്പള്ളി കുമ്മിള്‍, ഇളമ്പള്ളൂര്‍, ഇടമുളയ്ക്കല്‍, അലയമണ്‍, ആര്യങ്കാവ് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Author

Leave a Reply

Your email address will not be published. Required fields are marked *