ആലപ്പുഴ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞ അലെര്‍ട്ട്

Spread the love

A Looping Science Fiction Yellow Stock Footage Video (100% Royalty-free)  34692706 | Shutterstock

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍  വരെയുള്ള മഴയാണ് ലഭിക്കാനിടയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 17 വരെ കേരളകര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍  നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. കേരള തീരത്ത്  വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഇന്ന്(ജൂലൈ 14) രാത്രി 11.30 വരെ 2.5 മുതല്‍ 3.5  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *