മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മദ്യവില്‍പ്പന ശാലകളുടെ എണ്ണം കുറവാണെന്ന് ഹൈക്കോടതി. അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തോളം മദ്യവില്‍പ്പന കേന്ദ്രങ്ങളുള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
മാഹിയില്‍ പോലും ഇതിലേറെ മദ്യവില്‍പ്പനശാലകളില്ലേയെന്നും ഹൈക്കോടതി ചേദിച്ചു. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച ഓഡിറ്റ് നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എണ്ണം കുറവായ സ്ഥിതിക്ക് മദ്യവില്‍പ്പനശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുത്തു കൂടേയെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാല്‍ സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് കുറയ്ക്കാന്‍ നടപടിയെടുത്തതായി ബവ്‌കോ അറിയിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ രണ്ട് ഔട്ട്‌ലെറ്റുകല്‍ അടച്ചതായും ബവ്‌കോ കോടതിയെ ബോധിപ്പിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ .
ജോബിന്‍സ് തോമസ്
em