പ്രധാന പരീക്ഷകൾ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം താറുമാറായത് കനത്ത ആശങ്കയുണർത്തുന്നതാണ് – മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ യുവതലമുറയിലും രക്ഷിതാക്കളിലും ജനങ്ങളിലാകെയും നൈരാശ്യവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കപ്പെട്ടത്.
നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. പരീക്ഷകൾ എഴുതിയ ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിച്ച കോടിക്കണക്കിനു രൂപയും മനുഷ്യദ്ധ്വാനവും പാഴായി. ഇത്രയേറെ പ്രാധാന്യമുള്ള പരീക്ഷകൾ പോലും കുറ്റമറ്റ നിലയിൽ നടത്താൻ കഴിയുന്നില്ല എന്നത് അധികാരികളുടെ ഗുരുതര വീഴ്ചയെ സൂചിപ്പിക്കുന്നു.
പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവൽക്കരിക്കാനുള്ള വ്യഗ്രതയിൽ ബിജെപി സർക്കാർ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി(NTA) ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും തിരുത്തി സുതാര്യവും പിഴുവകളില്ലാത്തതുമായ രീതിയിൽ പരീക്ഷകൾ നടത്താൻ ആവശ്യമായ നടപടി കേന്ദ്ര സർക്കാർ എത്രയും പെട്ടെന്നു സ്വീകരിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *