ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി ; അമിത് ഷാ അധികാരത്തില്‍ തുടരരുത്

Spread the love
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍  കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇത്രയും ഗൗരവകരമായ ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെയാണ് മോദി ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞ രാഹുല്‍ തന്റെ ഫോണ്‍ ചോര്‍ത്തിയതല്ലെ വിഷയമെന്നും സുപ്രീം കോടതി ജഡ്ജിയുടെ വരെ ഫോണ്‍ ചോര്‍ത്തിയെന്നും താനൊന്നിനേയും ഭയക്കുന്നില്ലെന്നും പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ബിജെപി പെഗാസസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
പെഗാസസ് സോഫ്‌റ്റ്വെയര്‍ വാങ്ങിയോ ഉപയോഗിച്ചോ എന്നുള്ള ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം.
em

Author

Leave a Reply

Your email address will not be published. Required fields are marked *