എംടി പത്മയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

Spread the love

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. കൊയിലാണ്ടിയില്‍ നിന്നും രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്മ ഗ്രാമവികസന-ഫിഷറീസ്- രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്.ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണാകയ സംഭാവനകള്‍ നല്‍കിയ വനിതാ നേതാവാണ് എംടി പത്മ. കോണ്‍ഗ്രസിന്റെ വനിതാശാക്തീകരണ മുന്നേറ്റങ്ങളില്‍ സുത്യര്‍ഹമായ സംഭാവനകളാണ് പത്മയുടേത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്ന് വന്നത്. ലീഡര്‍ കെ.കരുണാകരന്റെ ഏറ്റവും അടുത്ത അനുയായി ആയ എം.ടി.പത്മ ഒരു മികച്ച അഭിഭാഷകൂടിയായിരുന്നു. എംടി പത്മയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. എംടി പത്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *