തദ്ദേശ റോഡുകൾക്ക് പുതിയ മുഖം; 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടി

Spread the love

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റും. 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടിയുടെ പദ്ധതിക്കാണ് ഒരുമിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയത്.
2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത്. ഇത്രയും റോഡുകൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകുന്നത് അപൂർവമാണ്. ബാക്കിയുള്ള 160 കോടിയുടെ റോഡുകൾക്ക് കൂടി ഉടൻ ഭരണാനുമതി നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 31നകം എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്കാണ് നിർവഹണ ചുമതല. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർഥിക്കുന്നു. ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാനും, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും പദ്ധതി സഹായകരമാകും.
നിലവിലുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും റീടാറിംഗും വീതി കൂട്ടലുമുൾപ്പെടെയുള്ള പ്രവൃത്തികൾ പദ്ധതിയിലൂടെ ഏറ്റെടുക്കാനാവും. ഓരോ റോഡിനും 15 മുതൽ 45 ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത്. എംഎൽഎമാരുടെ ശുപാർശ പ്രകാരമായിരുന്നു റോഡുകളുടെ തെരഞ്ഞെടുപ്പെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *