ഫ്‌ളോറിഡയില്‍ കോവിഡ് ബാധിച്ചവരുടെ ഏകദിന എണ്ണത്തില്‍ റിക്കാര്‍ഡ്

Spread the love
ഫ്‌ളോറിഡ: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ഫ്‌ളോറിഡ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഏകദന എണ്ണത്തില്‍ റിപ്പാര്‍ഡ് വര്‍ധന. ജൂലൈ 31-നു ശനിയാഴ്ച സംസ്ഥാനത്ത് 21,683 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫെഡറല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഡേറ്റയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Picture
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ ഫ്‌ളോറിഡയിലെ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിര്‍ദേശിച്ചു. അമേരിക്കയില്‍ കോവിഡ് എപ്പിസെന്റര്‍ ആയി ഫ്‌ളോറിഡ മാറിക്കഴിഞ്ഞതായും ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളില്‍ അഞ്ചിലൊന്നും ഫ്‌ളോറിഡയിലാണ്.

ഫ്‌ളോറിഡയില്‍ കോവിഡ് വര്‍ധിച്ചുവരുമ്പോഴും ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസ് മാസ്ക് ധരിക്കുന്നതിനെ കര്‍ശനമായി എതിര്‍ക്കുന്നുണ്ട്. അടുത്തമാസം സ്കൂളുകള്‍ തുറക്കുമ്പോള്‍ ലോക്കല്‍ സ്കൂള്‍ ഡിസ്ട്രിക്ടുകള്‍ മാസ്ക് മന്‍ഡേറ്റ് നടപ്പിലാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
Picture2
‘സണ്‍ഷൈന്‍’ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ കോവിഡിന്റെ അതിവ്യാപനം സിഡിസിയെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. ആശുപത്രയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തിനു തുല്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സിഡ്‌നി വേള്‍ഡിലെ ജീവനക്കാര്‍ അറുപത് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നു അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്

 

Author

Leave a Reply

Your email address will not be published. Required fields are marked *