ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ബെഡിന് ക്ഷാമം

Spread the love

ഹൂസ്റ്റണ്‍: കോവിഡ് വ്യാപകമായി ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ബെഡ്ഡിനു ക്ഷാമമായതിനാല്‍ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെംപിളിലുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി ഹെലികോപ്റ്റര്‍ കൊണ്ടുപോകേണ്ടിവന്നു.

150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ പറന്നത്.
ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അത്ഭുതസൗഖ്യം ലഭിച്ചതായി ബെയ്‌ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെക് ലയ്ന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ ടെംപിള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡൊമിനിക്ക് ലൂസിയ അറിയിച്ചു. ആഗസ്റ്റ് 6 വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ഇപ്പോള്‍ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.

11 മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഹാരിസ് ഹെല്‍ത്ത് സിസ്റ്റം വക്താവ് അമാന്റാ കോള്‍വെ പറഞ്ഞു. ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിന്‍ഡര്‍ ബി.ജോണ്‍സന്‍ ഹോസ്പിറ്റലിലാണ്. എന്നാല്‍ അവിടെ ഇന്‍കുബേറ്റ് ചെയ്യുന്നതിനുള്ള(കുട്ടികള്‍ക്ക്) സൗകര്യമില്ലാത്തതിനാലാണ്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ ബസ്സ് ഇല്ലാത്തതിനാലാണ് കുട്ടിയെ ടെംപിളിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്നും അധികൃതര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *