കേരളത്തനിമയിൽ ഒരുമ “പൊന്നോണ നക്ഷത്ര രാവിന്” ഒരുക്കങ്ങൾ തുടങ്ങി

Spread the love

ഷുഗർലാൻഡ് : ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവർസ്റ്റോണിലെ ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന്റെ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾക്ക് എക്സികുട്ടിവ് കമ്മിറ്റി ചേർന്ന് തുടക്കമിട്ടു.

ഓഗസ്റ്റ് 23 ശനിയാഴ്ച്ച വൈകുന്നേരം സെൻറ്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ ഓഡിറ്റോറിയത്തിൽ 5 മണി മുതൽ 8 മണി വരെ വർണ്ണ പ്രപഞ്ചമായ പതിനഞ്ചിൽപ്പരം നാട്യ നൃത്ത കലാ പരിപാടികളൾഅരങ്ങേറുന്നു.

കേരളത്തനിമ ഒരുമയിലൂടെ കുടിയേറ്റ തലമുറയെ ഓർമ്മപ്പെടുത്തുന്ന മോഹിനിയാട്ടം,കഥകളി,കളരിപ്പയറ്റ്,തിരുവാതിര, മഹാബലിതമ്പുരാൻ എഴുന്നള്ളത്ത് എന്നിവ ഒത്തൊരാമിച്ച് കൊണ്ട് ഒരുമയുടെ സ്വന്തമായ ”ഒരുമ ച്ചുണ്ടൻ വള്ളത്തിൻ്റ്” ഗംഭീരമായ വരവേൽപ്പ് നക്ഷത്ര രാവിന് മാറ്റ് കൂട്ടുന്നു.

മലയാളി രുചി കൂട്ടുള്ള മികച്ച ഓണസദ്യയോട് കൂടി പൊന്നോണ നക്ഷത്ര രാവിന് തിരശീലയിട്ടുന്നു.

ഒരുമ പ്രസിഡൻ്റ് ജിൻസ് മാത്യു, സെക്രട്ടറി ജയിംസ് ചാക്കോ,ട്രഷറർ നവീൻ ഫ്രാൻസിസ്,വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ജോയിൻ്റ് സെക്രട്ടറി മേരി ജേക്കബ്,
പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൻ,റോബി ജേക്കബ്,റെയ്നാ റോക്ക്, സെലിൻ ബാബു,ഡോ.സിനാ അഷ്റഫ്,മെർലിൻ സാജൻ,ദീപാ പോൾ,ജോസഫ് തോമസ്,കെ.പി തങ്കച്ചൻ,അലീനാ സബാസ്റ്റിയൻ,ഏബ്രഹാം കുര്യൻ,
എന്നിവർ നേതൃത്വം നൽകും

Author

Leave a Reply

Your email address will not be published. Required fields are marked *