ഒന്നരവയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം , പിതാവ് അറസ്റ്റില്‍

Spread the love

ഫ്ളാറ്റ്ബുഷ് (ബ്രുക്ക്ലിന്‍) : പത്തൊന്‍പത് മാസമുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിന് പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം . മുപ്പത് വയസ്സുള്ള പിതാവ് ജോലിക്ക് പോയത് 11 ഉം,  9 ഉം, 1 1/2 യും വയസ്സുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു .

                                           
പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു . നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി , സമീപത്തെ ആളുകള്‍  വിവരമറിഞ്ഞു  പോലീസിലറിയിച്ചു  . പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി, ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു .
വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നു എന്ന പോലീസ് പറഞ്ഞു . കുട്ടിക്ക് നായയെ ഭയമായിരുന്നുവെന്നും പറയുന്നു .
സംഭവം നടക്കുമ്പോള്‍ പിതാവിന്റെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല , അവരായിരുന്നു കുട്ടികളെ നോക്കിയിരുന്നത് . കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നതിനാല്‍ പിതാവിനായിരുന്നു കുട്ടികളുടെ കസ്റ്റഡി .

എമര്‍ജന്‍സി സര്‍വീസ് യൂണിറ്റ് നായയെ കസ്റ്റഡിയില്‍ എടുത്തു . പിതാവിനെതിരെ കേസ്സെടുത്തുവെങ്കിലും ഏതെല്ലാം വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡി.എ ഓഫീസ് വ്യക്തമാക്കിയിട്ടില്ല . അമേരിക്കയില്‍ 4.5 മില്യണ്‍ വര്‍ഷത്തില്‍ നായയുടെ ആക്രമണത്തിന് വിധേയരാകുന്നുണ്ട് . വളര്‍ത്തുനായകളാണെങ്കിലും എപ്പോള്‍ പ്രകോപിതരാകുമെന്ന് അറിയാത്തതിനാല്‍ കുട്ടികളെ പ്രത്യേകം സൂക്ഷിക്കണമെന്ന് പോലീസ് പറഞ്ഞു .

Author

Leave a Reply

Your email address will not be published. Required fields are marked *