ഡോ. സുഷമ നായരുടെ (സാന്‍വി) ഇംഗ്‌ളീഷ് കവിതാസമാഹാരം പ്രകാശനം ചെയ്തു

Spread the love
Picture
മുംബൈ: ഡോക്ടര്‍ സുഷമ നായരുടെ (സാന്‍വി) എക്കോസ് ഓഫ് ഏക്ക് (Echoes of Ache) എന്ന ഇംഗ്‌ളീഷ് കവിതാസമാഹാരം ആഗസ്ത് രണ്ടിന് മുംബൈയിലെ മുളുണ്ടിലുള്ള ഭക്തജനസംഘം ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഔപചാരികമായി പ്രകാശനം ചെയ്തു. ക്ഷേത്ര പൂജാരി  വിപിന്‍ നമ്പൂതിരി പുസ്തകം ഭഗവാന്റെ നടയില്‍ വച്ച് പൂജിച്ചതിനുശേഷം കവയിത്രിക്കും അമ്മയ്ക്കും കൈമാറി. കവയിത്രിയില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങി  അവരുടെ മാതാവ്  രാജമ്മ കെ നായര്‍ പുസ്തകം
പ്രസാധനം ചെയ്തു
പുസ്തകം പ്രസിദ്ധീകരിച്ച ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ്സിന്റെ മുഖ്യപത്രാധിപര്‍ ജി. ശ്രീദത്ത്  ഗവര്‍ണര്‍  ശ്രീധരന്‍ പിള്ളക്ക് നല്‍കി പുസ്തകത്തിന്റെ ഭാഗികപ്രകാശനം ദല്‍ഹിയില്‍  നേരത്തെ നിര്‍വഹിച്ചിരുന്നു. കോവിഡ് മഹാമാരിമൂലം കവയിത്രിയുടെ താമസസ്ഥലമായ മുംബൈയില്‍ വച്ച്  അപ്പോള്‍  പ്രസാധന കര്‍മ്മം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *