മണപ്പുറം ഫിനാന്‍സ് നിര്‍ധനര്‍ക്കായുള്ള 550ാമത്തെ വീട് കൈമാറി

Spread the love

വലപ്പാട്- ലയണ്‍സ് ക്ലബ്ബിന്റെ സഹകരണ ത്തോടെ നിര്‍ധനര്‍ക്കായി മണപ്പുറം ഫിനാന്‍സ് നിര്‍മ്മിച്ചു നല്‍കുന്ന അഞ്ഞൂറ്റി അമ്പതാമത്തെ വീടിന്റെ താക്കോല്‍ കൈമാറി. തൃപ്രയാര്‍ ടെമ്പിൾ സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ സഹായത്തോടെ മണപ്പുറം ഫിനാൻസും മണപ്പുറം ഫൗണ്ടേഷനും ചേർന്ന് ഭിന്ന ശേഷിക്കാരനായ എടത്തിരുത്തി പല്ല അമ്പലത്തു വീട്ടില്‍ സക്കറിയ എന്ന ഷുക്കൂ റിനു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറിയാണ് 550 വീടുകള്‍ പൂര്‍ത്തിയാക്കിയത്. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങിയ സക്കറിയയുടെ കുടംബം വാടക വീടുകളില്‍ മാറി മാറി താമസിച്ചാണ് ജീവിതം തള്ളി നീക്കിയിരുന്നത്.

മണപ്പുറത്തിന്റെ ഹോം ഫോര്‍ ഹോം ലെസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ലയണ്‍സ് ക്ലബ്ബ് സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറും മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഓ യുമായ കെ എം അഷറഫ് നിര്‍വഹിച്ചു. ആർ ഐഎം സക്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില മു ഖ്യാതിഥിയായിരുന്നു. വിന്‍സന്‍ എലഞ്ഞിക്കല്‍, സനോജ് ഹെര്‍ബര്‍ട്ട്, പ്രസന്നന്‍ തറയില്‍, ആനി ജോസഫ്, വ്യാസ ബാബു, എ എ ആന്റണി, എ വി ജോസഫ്, സീമ സക്കറിയ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തൃപ്രയാര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി സ്വാഗതവും ജോസ് താടിക്കാരന്‍ നന്ദിയും പറഞ്ഞു.
ഈ വർഷം അൻപത് വീടുകൾ കൂടി നിർമ്മിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *