കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് കേരളം ഭരിക്കുന്നത് : രമേശ് ചെന്നിത്തല

Spread the love

നിയമസഭാ കവാടത്തില്‍ രമേശ് ചെന്നിത്തല (06/10/2025)

ശബരിമലയിലെ സ്വര്‍ണ മോഷണം അറിഞ്ഞിട്ടും മറച്ചുവച്ചു: കള്ളക്കച്ചവടത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പങ്കാളികള്‍;  ഹൈക്കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കാണം: യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.

എന്നെപ്പോലെ കോടിക്കണക്കിന് അയ്യപ്പ ഭക്തര്‍ ദുഖിതരാണ്. അയ്യപ്പന്റെ മുതല്‍ അടിച്ചുമാറ്റുന്നവരെ സംരക്ഷിക്കുകയാണ്. ഈ സംഭവമുണ്ടായിട്ട് ഇതുവരെ മുഖ്യമന്ത്രി വായ് തുറന്നിട്ടില്ല. . തിരുവിതാംകൂര്‍ ദേവസ്വം ആക്ട് ഉണ്ടായ ശേഷം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. സ്വര്‍ണം മാത്രമല്ല, ഭക്തര്‍ കാണിക്കയായി നല്‍കുന്ന പലരും അടിച്ചു മാറ്റുകയാണ്. കാണിക്കയും സ്വര്‍ണവും സ്വര്‍ണപ്പാളികളും അടിച്ചുമാറ്റുന്നു. ഹൈക്കോടതിയുടെ അനുവാദമില്ലാതെ ശബരിമലയില്‍ ഒരു കാര്യവും ചെയ്യാന്‍ പാടില്ലാത്തതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *