‘കൊക്കൂൺ 2025’-ന്റെ സമാപന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Spread the love

7-ാമത് ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ആൻഡ് പൊലീസിങ് കോൺഫറൻസ്, ‘കൊക്കൂൺ 2025’-ന്റെ സമാപന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷാരം​ഗത്ത്‌ രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മേളനമാണ് കേരള പൊലീസ് സംഘടിപ്പിക്കുന്ന ‘കൊക്കൂൺ’.
സൈബർ സുരക്ഷാ ബോധവൽക്കരണത്തിൻ്റെയും നവീകരണത്തിൻ്റയും സുപ്രധാന വേദിയായി ഇതിനകം മാറിക്കഴിഞ്ഞ കൊക്കൂൺ ഈ രംഗത്തെ ഏറ്റവും പുതിയ ചിന്തകളെയും സാധ്യതകളെയും

സമന്വയിപ്പിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഡിജിറ്റൽ പോലീസിംഗ് രംഗത്ത് നവീകരണത്തിന് മുൻതൂക്കം നൽകുന്നതിൽ കേരളാ പോലീസ് എപ്പോഴും മുന്നിലാണ്. സുരക്ഷിതവും സൈബർ കുറ്റകൃത്യങ്ങളില്ലാത്തതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിലേക്കുള്ള നമ്മുടെ
പ്രയാണത്തിന് ‘കൊക്കൂൺ 2025’ കരുത്തുപകരും.

Author

Leave a Reply

Your email address will not be published. Required fields are marked *