പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ അന്തരിച്ചു

Spread the love

വാലി കോട്ടേജ്, ന്യു യോർക്ക്: പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ ഒക്ടോബർ 10 ന് അന്തരിച്ചു. 76-മത് ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു അന്ത്യം. പ്രമുഖ കമ്യുണിറ്റി നേതാവും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി മത്തായി പി. ദാസിന്റെ പത്നിയാണ്.

ഇടയ്ക്കോട് ഗ്രാമത്തിൽ ജനിച്ച അവർ പരേതനായ സ്‌കൂൾ പിൻസിപ്പൽ പോൾ ഡേവിഡിന്റെയും സ്നേഹപ്പൂ പോളിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു. മാർത്താണ്ഡം വനിതാ കോളേജിൽ പഠിച്ച അവർ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം ആൽബനിയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടറിൽ ബിരുദം നേടുകയും ചെയ്തു.

1970-ൽ മത്തായി പി. ദാസിനെ വിവാഹം കഴിച്ചു. പിറ്റേ വര്ഷം യുഎസിലെത്തി. ആദ്യം ആൽബനിയിലും തുടർന്ന് ബ്രോങ്ക്‌സിലും താമസിച്ചു. 1986-ൽ കുടുംബം റോക്ക്‌ലാൻഡ് കൗണ്ടിയിൽ സ്ഥിരതാമസമാക്കി. ന്യൂ സിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ സമർപ്പിത അംഗങ്ങളായി കുടുംബം മാറുകയും ചെയ്തു.

ഔവർ ലേഡി ഓഫ് മേഴ്‌സി മെഡിക്കൽ സെന്ററിൽ നിന്നാണ് 67-ാം വയസ്സിൽ വിരമിച്ചത്. വിശ്വാസം, സ്നേഹം, സേവനം എന്നിവയാൽ സമ്പന്നമായ ഒരു ജീവിതം നയിച്ച അവരുടെ സൗമ്യമായ പെരുമാറ്റവും തിളക്കമുള്ള പുഞ്ചിരിയും കുടുംബത്തോടുള്ള അചഞ്ചലമായ താല്പര്യവും ബന്ധുമിത്രാദികൾക്ക് ഇനി ഓർമ്മ മാത്രം.

മകൾ സാൻഡി, മരുമകൻ ജോയ്ദീപ് റോയ്‌ചൗധുരി; മകൾ ജൂലി; മകൻ സാജു, മരുമകൾ സീമ;

കൊച്ചുമക്കൾ: : നിഖിൽ റോയ്ചൗധരി, നിതിക റോയ്ചൗധരി, സവന, ഷാർലെറ്റ്, ഷൈല, സാമുവൽ ദാസ് . സഹോദരന്മാർ: റസൽ, ജയൻ. സഹോദരി ഗ്ലോറിയ (പരേതനായ സതീഷ് പോളിന്റെ ഭാര്യ),

പൊതുദർശനം: ഒക്ടോബർ 17 വെള്ളിയാഴ്ച 3 മുതൽ 8 വരെ: സെന്റ് ജോർജ് ചർച്ച്, 580 ന്യൂ ഹെംപ്‌സ്റ്റെഡ് റോഡ്, പൊമോണ, ന്യൂയോർക്ക് 10970
വൈകുന്നേരം 5 മണി രണ്ടാം ശുശ്രൂഷ; 630 PM സന്ധ്യാപ്രാർത്ഥനയും മൂന്നാം ശുശ്രൂഷയും

സംസ്കാരം: ഒക്ടോബർ 18 ശനി: രാവിലെ 8:15 – പ്രഭാത പ്രാർത്ഥന; 9 മാണി ഹോളി കുർബാന; 10:30-11:30 AM – നാലാം ശുശ്രൂഷ: സെന്റ് ജോർജ് ചർച്ച് ,

തുടർന്ന് സംസ്കാരം 39, ജെർമണ്ട്സ് റോഡ്, ന്യൂ സിറ്റി, ന്യൂയോർക്ക് 10956

ലൈവ്: https://www.youtube.com/live/K0q-PuehZCA

 

Author

Leave a Reply

Your email address will not be published. Required fields are marked *