സർക്കാർ പദ്ധതികൾ ബഡ്ജറ്റിൽ വരുത്താതെ നേരിട്ട് പ്രോജക്ടിൽ ആക്കുന്നതുകൊണ്ട് പട്ടിക വിഭാഗങ്ങൾക്ക് ലഭിക്കേണ്ടതായ 12% തുക ലഭിക്കാതെ പോകുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ.

ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വഞ്ചന വിരുദ്ധ കുടുംബ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് എം എസ് കെ നഗർ ഉന്നതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി തുകകൾ മുഴുവൻ ബഡ്ജറ്റിൽ വരുമ്പോൾ പട്ടിക വിഭാഗങ്ങൾക്ക് അതിൻറെ 12% തുകയാകുമ്പോൾ അവരുടെ വാർഷിക പദ്ധതി തുക ബഡ്ജറ്റ് തുകയ്ക്ക് അനുസൃതമായി ഉയർന്ന ഫണ്ട് ഉണ്ടാകും. എന്നാൽ ബഡ്ജറ്റിൽ വരുത്താതെ നേരിട്ട് കിഫ്ബി പോലുള്ള വൻ പ്രോജക്ടുകളിലേക്ക് സർക്കാർ തുക മാറ്റുമ്പോൾ പട്ടിക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വൻ തുക വാർഷിക പദ്ധതികളിൽ കുറവുവരുന്നു. ഈ വിഭാഗങ്ങളെ സർക്കാർ രഹസ്യമായി വഞ്ചിച്ചു വരികയാണ്, അറുപതിനായിരം കോടി രൂപ കിഫ്ബി ഫണ്ട് പ്രോജക്ടുകൾ ഈ ഗവൺമെന്റ് വന്നതിനുശേഷം ചിലവഴിച്ചപ്പോൾ വെറും 100 കോടി രൂപയ്ക്ക് താഴെ മാത്രമേ പട്ടിക വിഭാഗങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. നിയമാനുസൃതം 7000 കോടി രൂപ ഈ വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. ബഡ്ജറ്റ് വഴി അനുവദിച്ച ഫണ്ടിലാകട്ടെ 2024- 2025 വർഷം 612 കോടി രൂപ സർക്കാർ വെട്ടിക്കുറച്ചു. 2025 വർഷത്തിൽ ഇതുവരെ 158 കോടി രൂപ സർക്കാർ പട്ടിക വിഭാഗ ഫണ്ട് അനുവദിക്കാതെ പദ്ധതികൾ മുടക്കം വന്നിരിക്കുകയാണ്, ഇതുമൂലം ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാർത്ഥികളുടെ പഠനത്തെയാണ്. കോൺഗ്രസ് ഗവൺമെന്റുകൾ പരമ്പരാഗതമായി പട്ടിക വിഭാഗങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന പലപദ്ധതികളും, ധനസഹായങ്ങളും, സാമൂഹ്യ പദ്ധതികളും ഈ സർക്കാർ വെട്ടിചുരുക്കുകയും ഇല്ലാതാക്കുകയും ചെയ്തു ഇതുമൂലം ഈ വിഭാഗത്തിൻറ പുരോഗതി ബോധപൂർവ്വം ഇല്ലാതാക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം എന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ കെ ശശി അധ്യക്ഷത വഹിച്ചു, ഡിസിസി പ്രസിഡന്റ് എൻ ശക്തൻ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, അജിത്ത് മാട്ടൂൽ, കെ ബി ബാബുരാജ്, ഇ എസ് ബൈജു, കൊഞ്ചിറവിള വിനോദ്, എം എസ് നസീർ, തിരുവല്ലം പ്രസാദ്, ആർ ജി രാജേഷ്, എംകെ വേലായുധൻ, ശാസ്തമംഗലം വിജയൻ, മണക്കാട് ചന്ദ്രൻ കുട്ടി, വിഎസ് സതീശൻ, എസ് അനിത, കെ അനിരുദ്ധൻ, കുറക്കട മധു, എടക്കോട് ജനാർദ്ദനൻ, ആർ പി കുമാർ, പാടശേരി ഉണ്ണി, സുകന്യ സുഗതൻ, കർണ്ണൻ എന്നിവർ പ്രസംഗിച്ചു.
എംകെ വേലായുധൻ
സംസ്ഥാന ജനറൽ സെക്രട്ടറി