പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്(കെകെഡിഎസ്) കമ്പനിയുടെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം ഇന്ന് ഒക്ടോബർ 25ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് അരൂർ കെൽട്രോണിൽ നിർവഹിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും. കെല്‍ട്രോണിന്റെ പ്രതിരോധ മേഖലയിലെ പുതിയ ചുവടുവെപ്പാണ് കെകെഡിഎസ്. പ്രതിരോധ രംഗത്തെ അണ്ടർവാട്ടർ ഇലക്ട്രോണിക്സ് സിസ്റ്റങ്ങളുടെ മേഖലയിൽ കെൽട്രോണിന്റെ മികച്ച സാങ്കേതിക കഴിവുകൾ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ കെൽട്രോൺ തൊഴിലാളി അസോസിയേഷൻ പ്രസിഡൻ്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ക്രാസ്നി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വി ജി ജയപ്രകാശൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.