ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ – അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നോർക്ക കെയർ പദ്ധതിക്ക് തുടക്കമായി.
ലോകകേരളസഭയിൽ ഉൾപ്പെടെ ഉയർന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് ‘നോർക്ക കെയർ’ പദ്ധതി. നവംബർ ഒന്നുമുതൽ പരിരക്ഷ ലഭ്യമായിത്തുടങ്ങുന്ന ഈ പദ്ധതിയിൽ വിദേശത്തുള്ള കേരളീയർക്കു പുറമേ, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കും കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. നോര്‍ക്ക കെയറില്‍ ഇതുവരെ 54640 പേര്‍ എൻറോൾ ചെയ്തു. ഇവയിൽ ബഹു ഭൂരിപക്ഷവും കുടുംബമായുള്ള എൻറോൾമെന്റാണ്. അതിനാൽ ഏകദേശം രണ്ടു ലക്ഷത്തോളം വ്യക്തികള്‍ക്ക് ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
RH