മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Spread the love

2025-ലെ മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലയാളഭാഷയുടെ അഭിവൃദ്ധിക്കും സർവോന്മുഖ വികസനത്തിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഇടയിലടക്കം കേരളീയ സംസ്‌കാരത്തോടും നമ്മുടെ മാതൃഭാഷയോടും വർദ്ധിച്ച തോതിൽ സ്നേഹവും താൽപര്യവും കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് ഉണ്ടാവുന്നുണ്ട്. ഈ താൽപര്യം നമ്മുടെ ഭരണ സംവിധാനത്തിന്റെ നടത്തിപ്പിൽ വലിയ തോതിൽ പ്രതിഫലിക്കുന്നതിന് ഇത്തരം പരിപാടികൾ പ്രചോദനമാകും. നിയമം അടിച്ചേൽപ്പിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത് എന്നാണ് സർക്കാരിന്റെ പക്ഷം. ഭാഷാപഠനത്തിനായും ഭരണഭാഷാമാറ്റത്തിനായും സർക്കാർ സ്വീകരിച്ചിട്ടുള്ള ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള ഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ സരസമ്മ കെ കെ, ഡോ. എം എം. ബഷീർ എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ഭാഷാസംബന്ധിയായി സമകാലിക ജനപഥത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ സമാഹരിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ‘അമ്മമൊഴി മധുരസ്മൃതി’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭരണഭാഷാപുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. 2026 ലെ സർക്കാർ കലണ്ടറും ചടങ്ങിൽ പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് നന്ദിയും അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *