
തിരുവനന്തപുരം: ഇസ്രേയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്് രമേശ് ചെന്നിത്തല ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് കത്ത് നല്‍കി. അതോടൊപ്പം ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല അംബാസിഡര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.
Leave Comment