ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Spread the love

ആലപ്പുഴ : കേരള രാഷ്ട്രീയത്തിലെ അതികായയും ആലപ്പുഴയുടെ രക്ത നക്ഷത്രവുമായിരുന്ന മുൻ മന്ത്രി കെ. ആർ. ഗൗരിയമ്മക്ക് സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്നുള്ളവരുടെ ആദരാഞ്ജലി. കർശന കോവിഡ് മാനദണ്ഡങ്ങൾക്കിടയിലും നൂറ് കണക്കിന് നേതാക്കളും ജനങ്ങളുമാണ് തങ്ങളുടെ വീര നായികയെ അവസാനമായൊന്ന് കാണാനായി ഒഴുകി എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, മുൻ സ്പീക്കർ എം. വിജയകുമാർ, ജില്ല കളക്ടർ എ. അലക്സാണ്ടർ, ജില്ല പോലീസ് മേധാവി ജി. ജയദേവ്, എം.എൽ.എമാർ, നിയുക്ത എം.എൽ.എ.മാർ, സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *