ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു – ഫ്രാന്‍സിസ് തടത്തില്‍

Spread the love

Picture

ന്യൂയോര്‍ക്ക്: ഫോക്കാനയുടെ ന്യൂയോര്‍ക്കിലെ മെട്രോ അപ്പ്‌സ്‌റ്റേറ്റ് റീജിയനുകളുടെ സംയുക്ത യോഗം ഇന്നലെ ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ഹാളില്‍ യോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡണ്ട് ആയി സ്ഥാനമേറ്റ ശേഷം കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്ന് ആദ്യമായി ന്യൂയോര്‍ക്കിലെത്തിയ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഇത്തരമൊരു യോഗം സംഘടിപ്പിച്ച സംഘടകര്‍ക്ക് നന്ദി പറഞ്ഞു.
Picture
ഫൊക്കാന- രാജഗിരി ഹോസ്പിറ്റല്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം മുന്‍ പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പള്ളിയ്ക്ക് നല്‍കിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി ഫൊക്കാന ഹെല്‍ത്ത് കാര്‍ഡിന്റെയും ഫൊക്കാന നടപ്പില്‍ വരുത്തിയതും നടപ്പാക്കാനിരിക്കുന്നതുമായ കര്‍മ്മ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഹെല്‍ത്ത് കാര്‍ഡിനെക്കുറിച്ചും സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സജിമോന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

abപുതുതായി രൂപീകരിച്ച ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി മേരി ഫിലിപ്പിനെ നിയമിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഡെയ്‌സി തോമസ് മേരി ഫിലിപ്പിനെ നാമനിര്‍ദ്ദേശം ചെയ്തു. കേരള സമാജം സെക്രേട്ടറി പോള്‍ ജോസ് പിന്താങ്ങി. ഐകകണ്ടേനയാണ് മേരി ഫിലിപ്പിനെ തെരെഞ്ഞെടുത്തത്. ഫൊക്കാനയുടെ ന്യൂയോര്‍ക്കിലെ അപ്പ് സ്‌റ്റേറ്റ് റീജിയന്റെ വൈസ് പ്രസിഡണ്ട് ആയി തോമസ് കൂവള്ളൂരിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

കെ.സി.എ.എന്‍.എ യുടെ സജീവ പ്രവര്‍ത്തകയായ മേരി ഫിലിപ്പ് കേരള നഴ്‌സസ് അസോസിഷന്‍ ന്യൂയോര്‍ക്ക് റീജിയണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. ഫൊക്കാനയുടെ കറതീര്‍ത്ത ഒരു പ്രവര്‍ത്തകയായ മേരി ഫിലിപ്പ് ഇന്ന് വരെ യാതൊരു വിധ ഔദ്യോഗിക പദവികളും സ്വീകരിച്ചിട്ടില്ല. ഫൊക്കാനയുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ മുതല്‍ എല്ലാ കണ്‍വെന്‍ഷനിലും കുടുംബസമേതം പങ്കെടുത്തിട്ടുള്ള അവര്‍ ഫൊക്കാനയെ ഒരു വലിയ വികാരമായി കാണുന്ന പ്രവര്‍ത്തകയാണ്.

 

താന്‍ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ വിഷമിച്ചത് ഫൊക്കാന പിളര്‍ന്നപ്പോല്‍ ആയിരുന്നുവെന്ന് മേരി ഫിലിപ്പ് സ്ഥാനമേറ്റ ശേഷം പറഞ്ഞു. ഫൊക്കാനയെ ജീവനു തുല്യം സ്‌നേഹിക്കുന്ന, കര്‍ണാടകത്തില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയില്‍ എത്തിയ തന്നെക്കാള്‍ ഇവിടെ ജനിച്ചു വളര്‍ന്ന തന്റെ മക്കള്‍ക്കാണ് ഫൊക്കാനയിലൂടെ ഏറ്റവും കൂടുതല്‍ ഉപകാരങ്ങള്‍ ലഭിച്ചതെന്നും സ്ഥാനമേറ്റ ശേഷം മേരി ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് ക്വീന്‍സില്‍ 23 ഡിസ്ട്രികട്ടില്‍ ഡെമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോശി ഫിലിപ്പിന് ഫൊക്കാന മെട്രോ റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു. അടുത്ത മാസം 26 നു നടക്കുന്ന തെരെഞ്ഞെടുപ്പില്‍ എല്ലാ വിധ പുന്തുണയും നല്‍കണമെന്ന് കോശി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. electkoshithomas.com എന്നാണ് കോശിയുടെ തെരെഞ്ഞെടുപ്പ് വെബ്‌സൈറ്റ്.

Picture2

ഫൊക്കാന ഫൊക്കാന കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍പിള്ള, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, ഷീല ജോര്‍ജി (കൈരളി ആര്‍ട്‌സ് ഫ്‌ളോറിഡ), ഡെയ്‌സി തോമസ് (സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിഷന്‍) , ഫിലിപ്പ് മഠത്തില്‍ (കെ.സി.എ.എന്‍ എ, ന്യൂയോര്‍ക്ക് ), ബോബന്‍ തോട്ടം (ലിംക), മത്തായി ചാക്കോ (ഹഡ്‌സണ്‍ വാലി മലയാളി അസോസിഷന്‍), ഫിലിപ്പ് കുര്യന്‍ (കെ.സി.എ.എന്‍.എ) രാജു എബ്രഹാം (കെ.സി.എ.എന്‍.എ ), പോള്‍ ജോസ് (കെ.സി.എ എന്‍.എ ) ന്യൂയോര്‍ക്ക് ക്വീന്‍സില്‍ 23 ഡിസ്ട്രികട്ടിലെ ഡെമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥി കോശി ഫിലിപ്പ് , ഫ്രാന്‍സിസ് തടത്തില്‍ (മഞ്ച്, ന്യൂജേഴ്‌സി) എന്നിവര്‍ പ്രസംഗിച്ചു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്ഫി. ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര നന്ദിയും പറഞ്ഞു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *