കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

Spread the love

കൊച്ചി:  കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ  പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം സീരിയല്‍ ചിത്രീകരണങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ഇടവേളയിലും മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലെ താരങ്ങള്‍ ഇഷ്ടപ്രേക്ഷകരുടെ കാര്യത്തില്‍ പ്രത്യേക കരുതലുമായി രംഗത്തു വന്നിരിക്കുകയാണ്. ‘മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം,  മനസ്സുകള്‍ അടുക്കട്ടെ’ എന്ന സന്ദേശവുമായാണ് സീ കേരളം ചാനലിലെ ജനപ്രിയ സീരിയല്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. മഹാമാരി കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കുക, വീട്ടില്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ സാഹചര്യത്തിലും കുടുംബ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പും പ്രതീക്ഷകളും നല്‍കാന്‍ ചാനല്‍ മറന്നില്ല. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ പ്രതിസന്ധി ഘട്ടത്തേയും നമുക്ക് അതിജീവിക്കാമെന്ന പ്രതീക്ഷയും സീ കേരളം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

 
സീ കേരളം ചാനൽ എല്ലായ്‌പ്പോഴും സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ തങ്ങളുടെ കടമ നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് . പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പൂക്കാലം വരവായി, മനംപോലെ മംഗല്യം, കാര്‍ത്തികദീപം, മിസ്സിസ് ഹിറ്റ്‌ലര്‍, നീയും ഞാനും, ചെമ്പരത്തി എന്നീ ജനപ്രിയ സീരിയലുകളിലെ ഇഷ്ട താരങ്ങളാണ് ചെറുവിഡിയോകളിലൂടെ ഈ സന്ദേശവുമായി എത്തിയിരിക്കുന്നത്. താര കല്യാൺ, വിവേക് ഗോപൻ, യദു കൃഷ്‌ണൻ, നിരഞ്ജൻ, മീര, ശരൺ പുതുമന എന്നിവരടക്കമുള്ള താരങ്ങളുടെ ഈ ബോധവത്കരണ വിഡിയോകള്‍ ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.
റിപ്പോർട്ട് : Anju V
ZEE Keralam actors come together with helpful messages as part of the Covid Awareness drive
Kochi: ZEE Keralam has already secured a top place in the heart of the Malayalee audience with its unique stories and grand presentation. As part of an awareness drive during the second wave of Covid 19, the ZEE Keralam family has come up with a helpful messages during the raging pandemic. The socially relevant message is simple but will have a powerful impact on you and your family. ‘Wear a mask and keep the gap, let the hearts come closer.’ Right now reinforcement of this basic message is extremely crucial and it is very important that everyone follows social distancing and are masked all the time.
The actors of popular serials of Zee Keralam have turned up with short videos, giving you this message in the light of the second wave of Covid 19. The actors give out a thoughtful message of staying mentally together with each other during these tough times. They also reiterate the importance of following covid protocols and guidelines announced by the government. The videos are being aired on the channel as well as on the social media pages. Though the shootings and filming activities in Kerala are temporarily stopped due to the lockdown restrictions, the actors and the channel have made it a point to communicate and connect with their audience regarding a serious ongoing issue.
Actors of popular serials like Pookalam Varavayi, Karthikadeepam, Kaiyyethum Doorath, Chembarathi, Manampole Mangalyam are seen in the videos. Tara Kaylan, Niranjan, Vivek Gopan, Sharan Puthumana are a few of the celebrities to be a part of the campaign. ZEE Keralam’s initiative in the wave of the pandemic to make the people more aware of the importance of wearing masks, and practising social distancing is truly commendable. The channel has always acted socially responsible and initiated several activities that are the need of the hour.
റിപ്പോർട്ട് : Anju V

Author

Leave a Reply

Your email address will not be published. Required fields are marked *