ബിജു മാത്യു കോപ്പേൽ സിറ്റി കൌൺസിൽ അംഗമായി സത്യാ പ്രതിജ്ഞ ചെയ്‌തു : പി.പി. ചെറിയാന്‍.

Spread the love
കൊപ്പേല്‍ (ടെക്‌സസ്): ടെക്‌സസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6ൽ.മെമ്പറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മെയ് 11  ചൊവ്വാഴ്ച  വൈകിട്ട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുൻസിപ്പൽ ജഡ്ജ് പ്രിമോസ്‌  സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. കൊപ്പേല്‍ സിറ്റി കൗണ്‍സിലില്‍ അംഗമായി രണ്ടാമതും ഒരു മലയാളി സത്യപ്രതിജ്ഞ ചെയ്യുന്നത്  ആദ്യമായാണ് .
ബോസ്റ്റണിലും ടെക്‌സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്ന ബിജു രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു, കൊപ്പേല്‍ റോട്ടറി ക്ലബിലും അംഗമാണ്. പൊതുപ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന ബിജുവിന്റെ വിജയം തികച്ചും അര്‍ഹതപ്പെട്ടതായിരുന്നു

ബിജുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ ,മേയർ കാൻഡി ഷെഹാൻ ,കൌൺസിൽ അംഗങ്ങളായ മറവിന് ഫ്രാങ്ക്‌ളിൻ ,ബോബ് മഹ്‌ലിക് ,സുഹ്ര്ത്തുക്കളായ

ആന്‍ഡ്രൂസ് അഞ്ചേരി, രാജു വര്ഗീസ്   രാജു മാത്യു, ഡെയ്‌സി മാത്യു,മോളി ഉലഹന്നാൻ , മാത്യു ഇട്ടൂപ് ,സി.ഡി. വര്ഗീസ്  ഗ്രേസി വര്ഗീസ്  ഭാര്യ ഷിജി മാത്യു മകൻ നോഹ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *