ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം : പി.പി.ചെറിയാന്‍

ഓസ്റ്റിന്‍: മെയ് 16 ഞായറാഴ്ച ടെക്‌സസ്സില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ സംസ്ഥാനമൊട്ടാകെ 650 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും അധികൃതര്‍ പറഞ്ഞു.

ടെക്‌സസ്സില്‍ ഇതുവരെ 49877 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 2919889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്‌സസ്സില്‍ ആശുപത്രികളില്‍ 2199 രോഗികള്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ഏഴു ദിവസത്തെ(ശനിയാഴ്ചവരെ) കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തില്‍ കൂടുതലായാല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളൂവെന്ന് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് പറഞ്ഞു.
ടെക്‌സസ്സില്‍ ഇതുവരെ 11821141 പേര്‍ക്ക് സിങ്കിള്‍ ഡോസ് വാക്‌സിന്‍ ലഭിച്ചപ്പോള്‍ 9344696 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും ഗവര്‍ണ്ണര്‍ പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം  മടങ്ങിവരികയാണ് പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമല്ല. ബോര്‍ഡുകള്‍ പുറത്തു പ്രദര്‍ശിപ്പിച്ചിരുന്നത് എടുത്തുമാറ്റിയിരിക്കുന്നു. ദേവാലയങ്ങളും തുറന്ന ആരാധനകള്‍ ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും, ജിമ്മും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

Leave Comment