ലോങ് ഐലൻഡ് റെയിൽവേ സമരം ഒത്തുതീർപ്പിലേക്ക്; സർവീസുകൾ ഉടൻ പുനരാരംഭിക്കും

Spread the love

ന്യൂയോർക്ക് : യു.എസിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിലൊന്നായ ലോങ് ഐലൻഡ് റെയിൽറോഡിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലേക്ക്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും യൂണിയൻ നേതാക്കളും തമ്മിൽ താൽക്കാലിക കരാറിലെത്തിയതോടെ മൂന്ന് ദിവസമായി നീണ്ടുനിന്ന പണിമുടക്ക് അവസാനിച്ചു.

യാത്രാനിരക്കുകളോ നികുതിയോ വർദ്ധിപ്പിക്കാതെ, തൊഴിലാളികളുടെ ശമ്പളവർദ്ധന ഉറപ്പാക്കുന്ന രീതിയിലാണ് കരാർ രൂപീകരിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെ ബാധിച്ച പണിമുടക്ക് അവസാനിച്ചതോടെ, ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിൻ സർവീസുകൾ ഭാഗികമായും വൈകുന്നേരത്തെ തിരക്കേറിയ സമയത്തോടെ പൂർണ്ണമായും പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *