അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം ഇന്ന് (ചൊവ്വാഴ്ച) ഡാളസിൽ

Spread the love

ഡാളസ്: അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം മെയ് 19 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അലനിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ചിൽ (1015 Sam Rayburn Tollway, Allen, TX 75013) നടക്കും. മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ അന്ത്യം. കിഴക്കൻ-പാശ്ചാത്യ സംഗീത ശൈലികളെ കോർത്തിണക്കി സംഗീത ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ യോഗത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ അനുസ്മരിക്കും.

“ആയിരം കണ്ണുമായി” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗ്രേഡി ലോങ്ങ്, 2019-ൽ പുറത്തിറങ്ങിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പിന്നണി പാടുന്ന ആദ്യ വിദേശിയെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങി ഒട്ടനവധി ഭാഷകളിൽ പാടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആലപ്പുഴ പായിപ്പാട് സ്വദേശിനിയായ സുജയാണ് ഭാര്യ. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *