ചരിത്രവിജയം നേടിയ പിണറായി വിജയന്‍ ഗവൺമെന്റിന് ഇന്ത്യാ പ്രസ് ക്ലബ് അഭിവാദ്യം അർപ്പിച്ചു

Spread the love

ഡാളസ് :‌ ചരിത്രവിജയം നേടിയ  പിണറായി വിജയന്‍ ഗവൺമെന്റിനു അഭിവാദ്യവും  വിപ്ലവ വീര്യം നിറഞ്ഞ മന്ത്രിമാർക്ക് അനുമോദനങ്ങളും  അർപ്പിക്കുന്നതായി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക  നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ടും എഴുത്തുകാരനുമായ സണ്ണി മാളിയേക്കൽ അറിയിച്ചു .
ഇന്ത്യ പ്രസ്ക്ലബ് മാധ്യമ ശ്രീ അവാർഡിനർഹയായ ,മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള   ശ്രീമതി വീണ ജോർജ്  അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതയും,  അമേരിക്കൻ  പ്രസ് ക്ലബ്ബിൻറെ അഭ്യുദയകാംക്ഷിമാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു.ലോക ജനത നേരിടുന്ന ഈ മഹാമാരിയിൽ കൊച്ചു കേരളത്തിൻറെ ആരോഗ്യ സുരക്ഷാ ചുമതല ഏറ്റെടുത്ത ആരോഗ്യമന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ കൊച്ചു കേരളത്തിൻറെ ആരോഗ്യ സമ്പദ് വ്യവസ്ഥകൾ  ദൃഢ പെടുത്തുന്ന  സംരംഭത്തിൽ അമേരിക്കൻ മലയാളികളും  എന്നും കൂടെ ഉണ്ടാകുമെന്നും  ഉറപ്പുനൽകുന്നതായി സണ്ണി അറിയിച്ചു .
 രാജ്യസഭയിലേക്ക്   തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാ പ്രസ് ക്ലബിന്റെ ആരംഭം മുതൽ സഹയാത്രികനായി ഞെങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച  ശ്രീ ജോൺ ബ്രിട്ടാസീനും അമേരിക്കൻ പ്രസ് ക്ലബ്ബിൻറെ എല്ലാവിധ മംഗളങ്ങളും അദ്ദേഹം ആശംസിച്ചു .
                                                      റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *