മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

Spread the love

കൊച്ചി: ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്,  പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ  കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു സംഗീതാർച്ചന നടത്തിയിരിക്കുന്നത് മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളത്തിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് മത്സരാർഥികളാണ്.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണമെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും കുട്ടി താരങ്ങള്‍ അവരവരുടെ വീട്ടിലിരുന്നു   പ്രിയതാരത്തിന് വേണ്ടി പാടിയ ആശംസാവിഡിയോകളാണ് സീ കേരളം ഒരുക്കിയിരിക്കുന്നത്്. കുട്ടി ആരാധകരുടെ  ഈ ചെറുവിഡിയോ അവരുടെ പ്രിയ ലാലേട്ടനു മാത്രമല്ല, പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ വിനോദ ചാനലായി മാറിയ സീ കേരളത്തിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് ഇതിനകം കുട്ടി ഗായകപ്രതിഭകളുടെ മാസ്മരിക പ്രകടനം കൊണ്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.  ബ്ലൈന്‍ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം  കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്. തുടക്കം മുതല്‍ തങ്ങളുടെ അത്ഭുതപ്രകടനങ്ങളിലൂടെ വിധികര്‍ത്താക്കളെയടക്കം ഇവര്‍ വിസ്മയിപ്പിച്ചു. 20 കുട്ടിപ്പാട്ടുകാർ മത്സരാർഥികളായുള്ള പരുപാടിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ.

                                    റിപ്പോർട്ട് :  Anju V

 
A sweet birthday tribute to Lalettan by SaReGaMaPa Keralam Li’l Champs kids


Kochi: The li’l champs of ZEE Keralam’s music reality show SaReGaMaPa Keralam Li’lChamps have come up with a sweet birthday tribute to superstar Mohanlal on his 61st birthday. Their special wishes to him are in the form of short videos compiling all-time hit songs of Lalettan’s films. In the videos released by ZEE Keralam, little singers are singing in their sweet voice and wishing Lalettan a warm happy birthday. The videos were shot from their homes as Covid restrictions are still in place.

SaReGaMaPa Keralam Li’l Champs hit the screen recently and has already made an impact among music lovers. The show has won the hearts of the mass audience through the mesmerising performance of the little singers. SaReGaMaPa Keralam Li’l Champs features a bunch of talented child singers handpicked through a blind audition.

 
The audition ended with 20 finalists being selected as the final contestants of the show. The main judges of the show include Singer Sujatha Mohan, Music Directors Shaan Rahman and Gopi Sundar.  

Leave a Reply

Your email address will not be published. Required fields are marked *