ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ ബൈഡനും കമല ഹാരിസും അപലപിച്ചു . പി.പി.ചെറിയാന്‍

Spread the love

വാഷിംഗ്്ടണ്‍ ഡി.സി. : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രായേല്‍ പാലിസ്ത്യന്‍ തര്‍ക്കങ്ങളിലും ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയില്‍ അപലപിച്ചു.

Picture
രണ്ടുപേരും ഇന്ന് (തിങ്കളാഴ്ച) ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. യഹൂദര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കുന്നുവെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
യഹൂദര്‍ക്കിരെ വര്‍ദ്ധിച്ചുവരുന്ന ആന്റി സെമിറ്റിക്ക് അക്രമങ്ങള്‍ അവസാനിപ്പിക്കണം. ഇതിനെ അപലപിക്കുകയും ചെയ്യണം. ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ചു യഹൂദരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും വൈസ് പ്രസിഡന്റ് കമല ട്വിറ്ററില്‍ കുറിച്ചു.
 ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്രായേല്‍- പാലിസത്യന്‍ സംഘര്‍ഷം നടന്നുവരുന്നതിനിടയില്‍ ഉണ്ടായ അക്രമണങ്ങളെ കുറിച്ചു അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പതിനേഴും, പതിനെട്ടും വയസ്സുപ്രായമുള്ള വരെ സമീപിച്ചു ആന്റി ജൂയിഷ്  പ്രസ്താവനങ്ങള്‍ ചെയ്യണമെന്നും അജ്ഞാതരായ രണ്ടുപേര്‍ ആവശ്യപ്പെട്ട സംഭവത്തെകുറിച്ചും ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് പോലീസ് എഫ്.ബി.ഐ.യുടെ സഹകരണവും അന്വേഷണത്തിനഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇസ്രായേല്‍- പാലസ്ത്യന്‍ തര്‍ക്കം പരിഹരിക്കുവാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *